തിരുവനന്തപുരം: നാഷണൽ ഹിന്ദു മൈനോറിട്ടി കമ്മ്യൂണിറ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിഷൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഹിന്ദു പിന്നാക്ക സമുദായ സംഘടനാ നേതാക്കൾ ഫെബ്രുവരി 10ന് സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവസിക്കും. തിരുവനന്തപുരത്ത് ചേർന്ന കമ്മ്യൂണിറ്റീസ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രസിഡന്റ് ഡോ. പാച്ചല്ലൂർ അശോകൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോമസുന്ദരം, ട്രഷറർ ബി. ശശിധരൻപിള്ള, നേതാക്കളായ ഡി. സാബുകുമാർ, കെ.രംഗനാഥൻ, വിശ്വമോഹൻ, പി. നടരാജപിള്ള, കെ. ഭുവനേന്ദ്രൻ ചെട്ടിയാർ, ആർ.എസ്. സഞ്ജീവ് കുമാർ, പെരുകാവ് ഉദയകുമാർ, മുത്തുസ്വാമി, വഴയില അശോകൻ, രാജൻബാബു എന്നിവർ സംസാരിച്ചു.