വർക്കല: ഗാനഗന്ധർവൻ യേശുദാസിന് 80-ാം പിറന്നാൾ ആശംസ നേർന്ന് അയിരൂർ എം.ജി.എം സ്‌കൂൾ വിദ്യാർത്ഥികൾ ശിവഗിരി മഹാസമാധിയിൽ ഗാനാർച്ചന നടത്തി. യേശുദാസ് ആദ്യമായി ആലപിച്ച സിനിമാ പിന്നണി ഗാനമായ ' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ' എന്ന ഗാനം ഗുരുസന്നിധിയിൽ ആലപിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ഗാനാർച്ചനയ്ക്ക് തുടക്കമിട്ടത്. വിദ്യാർത്ഥികളായ കൃഷ്‌ണ മനു, ശ്രദ്ധ, ഭാഗ്യശ്രീ, ശ്രേയ, അഗ്രിമ, കൃഷ്ണേന്ദു, ആര്യൻ, അബിജ, നിരഞ്ജന, അദ്ധ്യാപകരായ വിജു, അനിത എന്നിവരാണ് ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകിയത്.