varghese-tm

ആലുവ: ഇ.എസ്.ഐ റോഡ് തുരുത്തുമ്മേൽ വീട്ടിൽ ടി.എം. വറുഗീസ് (ബേബി - 79) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ആലുവ മുനിസിപ്പൽ സ്‌പോർട്സ് ക്ലബ് ഫുട്‌ബാൾ ടീം ക്യാപ്ടൻ, കേരള ഫുട്‌ബാൾ അസോസിയേഷൻ അംഗം, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ്, ആലുവ വൈ.എം.സി.എ മുൻ സെക്രട്ടറി, തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വയലിപ്പറമ്പിൽ തങ്കം വർഗീസ്. മക്കൾ: ജോബി വർഗീസ്, ഡെയിബി വർഗീസ് (ആസ്‌ട്രേലിയ), അബി (ബംഗളൂരു). മരുമക്കൾ: ടിറ്റി, രാജി, പ്രമോദ്.