നെയ്യാ​റ്റിൻകര: പൗരത്വ ബില്ലിനെതിരെ മുസ്ലിം സമൂഹത്തിന് പിന്തുണയുമായി വന്നത് ലത്തീൻ സമുദായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം .കെ. മുനീർ. ബില്ലിനെതിരെ കേന്ദ്ര മന്ത്രിയോട് പ്രതിഷേധിച്ചത് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യമായിരുന്നു.. കേരള റീജിയണൽ ലാ​റ്റിൻകാത്തലിക് കൗൺസിൽ ജനറൽ കൗൺസിൽ നെയ്യാ​റ്റിൻകര ലോഗോസ് പാസ്​റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ.എം സൂസപാക്യം, വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ, കെ.ആർ.എൽ.സി.സി സെക്രട്ടറി ജനറൽ ബിഷപ് ഡോ.സെൽവിസ്​റ്റർ പൊന്നുമുത്തൻ, ലത്തീൻ സമുദായ വക്താവ് ഷാജി ജോർജ്ജ്, കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ് , എം വിൻസെന്റ് എം.എൽ.എ, മോൺ.ജി.ക്രിസ്തുദാസ്, നെയ്യാ​റ്റിൻകര നഗരസഭാ ചെയർ പേഴ്‌സൺ ഡബ്ല്യൂ ആർ ഹീബ, ഫാ.ഫ്രാൻസിസ് സേവ്യർ, ആന്റണി നെറോണ, പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി ആ​റ്റുപുറം നേശൻ, വൈസ് പ്രസിഡന്റ് ഡോ.അഗസ്​റ്റിൻ മുളളൂർ,എൻ.ദേവദാസ്, ബെന്നിപാപ്പച്ചൻ, അജിത് കെ തങ്കച്ചൻ, സ്മിത ബജോയ്, അനിൽ ആൽബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.