വെള്ളറട: ദക്ഷിണ കേരള മഹായിടവക സി.എസ്.ഐ ആറാട്ടുകുഴി ഡിസ്ട്രിക്ട് സഭാദിന പുതുവർഷ കൺവെൻഷൻ നാളെ മുതൽ 15 വരെ വൈകിട്ട് 6.30 മുതൽ ആറാട്ടുകുഴി സി.എസ്.ഐ സഭാങ്കണത്തിൽ നടക്കും. മുൻ ബിഷപ്പ് ജെ. ഡബ്ല്യു. ഗ്ലാഡ്സൻ ഉദ്ഘാടനം ചെയ്യും. സി. ഡബ്ല്യു. ഗോഡ്ഫ്രെ വിൽസൺ അദ്ധ്യക്ഷത വഹിക്കും. ഫാ. പൗലോസ് പാറേക്കര സന്ദേശം നൽകും. സി.എസ്.ഐ ആറാട്ടുകുഴി ചർച്ച് ക്വയർ ഗാനശിശ്രൂഷ നടത്തും.