കിളിമാനൂർ: ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചെലവഴിച്ച് തട്ടത്തുമലയിൽ നിർമ്മിച്ച ബഡ്സ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ യഹിയ, ബാബു കുട്ടൻ, പഞ്ചായത്തംഗങ്ങളായ ഷിബു, ധരളിക, രതിഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഷൈജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെ.എസ്. സന്തോഷ് കുമാർ നന്ദി പറഞ്ഞു.