employment

തിരുവനന്തപുരം: ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്ക് ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. മൊബൈൽ ടെക്‌നിഷ്യൻ, കസ്റ്റമർ സർവീസ്, സിസി ടിവി ടെക്‌നിഷ്യൻ, റീടെയ്ൽ ബില്ലിംഗ് എക്സിക്യൂട്ടീവ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫീൽഡ് ടെക്‌നിഷ്യൻ നെറ്റ്‌വർക്കിംഗ് ആൻഡ് സ്റ്റോറേജ്, ഫീൽഡ് ടെക്‌നിഷ്യൻ കമ്പ്യൂട്ടർ ആൻഡ് പെരിഫെറൽ, ലോജിസ്റ്റിക് എന്നീ മേഖലകളിൽ മൂന്ന് മാസമാണ് പരിശീലനം. പരിശീലനത്തിനു ശേഷം കേന്ദ്ര അംഗീകൃത സർട്ടിഫിക്കറ്റോടുകൂടി ജോലിയും ലഭിക്കും. അവസാന തീയതി 21. ഫോൺ: 7356553777, 7356522888