തിരുവനന്തപുരം : റഷ്യൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോവളം ഹോട്ടൽ ഉദയ സമുദ്ര‌യിൽ നാളെയും മറ്രന്നാളും റഷ്യൻ ഫോക് ആൻഡ് ഫുഡ് ഫെസ്റ്രിവൽ നടത്തും. റഷ്യയിൽ നിന്നുള്ള ഫോക് ലോർ സംഘം സംഗീത വിരുന്നൊരുക്കും. റഷ്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്രിവലും ഈ ദിവസങ്ങളിൽ നടക്കും. റഷ്യൻ സംഗീത ഉപകരണങ്ങളായ ബയാൻ, ബലലൈക്ക എന്നിവയുടെ അകമ്പടിയിൽ അലീന ഖർഘോവ, അന്ന റോമനോവ എന്നിവർ റഷ്യൻ നാടോടി ഗാനങ്ങൾ അവതരിപ്പിക്കും. റോസ് സത്രൂദ്നചെസ്തവയുടെ 95-ാം വാർഷികത്തിന്റെ ഭാഗമായാണ് ഫെസ്റ്രിവൽ നടത്തുന്നത്.