വർക്കല: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി ദിവ്യം ശർമ( 27) മരിച്ചു . വെള്ളിയാഴ്ച രാത്രി 10.30-ഓടെ സുഹൃത്തുക്കളായ ജാർഖണ്ഡ് റാഞ്ചി സ്വദേശികളായ സുഹാസ് സൗരവ്, സോം സുന്ദർ എന്നിവർക്കൊപ്പമാണ് പാറക്കൂട്ടമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ദിവ്യം ശർമ പാറയിൽ തലയടിച്ചുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ടൂറിസം പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ചയാണ് സംഘം പാപനാശത്തെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.