തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം പാളയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.പി,​ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും പാവ നാടകവും സംഘടിപ്പിച്ചു. മാലിന്യത്തിനും പ്ലാസ്റ്റിക്കിനെതിരെയുള്ള പാവനാടകമാണ് പാവനാടക കലാകാരൻ സുനിൽ പട്ടിമറ്റം അവതരിപ്പിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് എ. ബാബു അദ്ധ്യക്ഷനായി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ട്രഷറർ പി.എൻ. മധു, സി.പി.എം ശാസ്‌തമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. സി.എസ്. രതീഷ് സ്വാഗതവും, എം. മഹേഷ് നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം 15ന് ഗാന്ധിപ്പാർക്കിൽ നടക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ സുഹൃത്ത് സംഗമത്തിൽ നൽകും.