കിളിമാനൂർ: കോളേജ് ഒഫ് കോമേഴ്സ് ആൻഡ് സയൻസിന്റെ 45-ാമത് വാർഷി കാഘോഷം ഗവ.എൽ.പി.എസിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ നിലനിൽക്കുന്ന സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലേക്ക് സ്ഥാപനം നൽകിയ 51 ഔഷധസസ്യങ്ങൾ പ്രസിഡന്റിൽ നിന്നും സ്കൂൾ പ്രഥമാധ്യാപിക ടി.വി. ശാന്തകുമാരി അമ്മ ഏറ്റു വാങ്ങി. സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.അനിൽകുമാർ മുരളി അനുസ്മരണം നടത്തി. വാർഡ് മെമ്പർ ബീനാ വേണുഗോപാൽ, പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം ജി.എൽ.. അജീഷ്, ടി.വി.. ശാന്തകുമാരി അമ്മ, സ്കൂൾ അധ്യാപകൻ എം.സി.. അഭിലാഷ്, പ്രശാന്ത്, വിദ്യാർഥി പ്രതിനിധി ലയ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച ഉച്ചക്ക് 1.30 ന് നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ നിർവഹിക്കും. സമാപന സമ്മേളനം യുവ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും.