കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ മാറനല്ലൂർ ക്രൈസ്റ്റ്നഗർ കോളേജിൽ എസ്.സി /എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വിവിധ അക്കാഡമിക് പ്രോഗ്രാമുകളിൽ പ്രായപരിധി ഇല്ലാതെ സൗജന്യമായി പഠിക്കാൻ സൗകര്യമൊരുക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. www.rctrivandrum.ignou.ac.in. ഫോൺ: 9446204549, 6238050951. അപേക്ഷ ഓൺലൈനിൽ വഴിയും, മലയിൻകീഴ് എം.എൽ.എ ഓഫീസിലും നൽകാം. എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, രണ്ട് ഫോട്ടോ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.