കിളിമാനൂർ: സ്കൂൾ ഒഫ് മാത്‍സ് ഇംഗ്ലീഷ് മീഡിയം ട്യൂഷൻ സെന്ററിന്റെ ഇരുപതാം വാർഷിക ആഘോഷം ഇന്ന് സമാപിക്കും. വാർഷികാഘോഷം ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ബി.എസ്‌. റെജിയുടെ അദ്ധ്യക്ഷതയിൽ എസ്‌. അജിത ഉദ്ഘാടനം ചെയ്തു. തുടർന്ന് സുനീബ് അനുസ്മരണ യോഗത്തിൽ എസ്‌. യഹിയ, എസ്‌.എസ്‌. സിനി, എസ്‌. നവാസ്, ജ്യോതികുമാർ, ആർ. രാജീവ് എന്നിവർ സംസാരിച്ചു. എം.എസ്‌. രഞ്ജിത്ത് മനഃശാസ്ത്ര ക്ലാസ്‌ നയിച്ചു. ഇന്ന് രാവിലെ 11 ന് കൃഷ്ണൻകുട്ടി മടവൂർ, വിഭു പിരപ്പൻകോട് എന്നിവർ ഒരുമിക്കുന്ന സർഗ്ഗസല്ലാപം, വൈകിട്ട് 3ന് ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണൻ കഴിഞ്ഞ വർഷം എസ്‌.എസ്‌. എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ 62 കുട്ടികൾക്കു സ്വർണമെഡൽ നൽകും. യു.എസ്‌. സുജിത്, എം.സി. പ്രമോദ്, വിജയ കുമാർ, പ്രദിപ്കുമാർ, ജി. ജയചന്ദ്രൻ നായർ, എം.സി.. അഭിലാഷ് എന്നിവർ പങ്കെടുക്കും.