തിരുവനന്തപുരം: പ്രശസ്‌ത ചിത്രകാരികളായ നിരുപമ മിശ്ര,​ ഗീത്കാർത്തിക എന്നിവരുടെ 'ഫാന്റസി 2020' എന്ന പെയിന്റിംഗ് പ്രദ‍ർശനം ഇന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്ട് ഗാലറിയിൽ തുടങ്ങും. ഉച്ചയ്‌ക്ക് 3ന് സൂര്യാ കൃഷ്‌ണമൂർത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. ശാന്താറാം,​ ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്‌പരാജ്,​ ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ,​ ഡോ. സുശീല പ്രഭാകരൻ,​ വാർത്താവിനിമയ ‌ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് മിശ്ര തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം 19ന് സമാപിക്കും.