തിരുവനന്തപുരം: വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിശിഷ്ട വ്യക്തി​കൾക്ക് ലയൺസ് ഡിസ്ട്രിക്ട് 318എയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ലയൺസ് എക്സലൻസ് അവാർഡ് ഇന്ന് വിതരണം ചെയ്യും. ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകനായ മെൽവിൽ ജോൺസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത്. ഡോ.എസ്. സോമനാഥ്, ഡോ. ജ്യോതിദേവ് കേശവ്ദേവ്,​ ഡോ. പുനലൂർ സോമരാജൻ,​ ഡോ. സുശീലപ്രഭാകരൻ,​ ഡോ. കുസുമ കുമാരി,​ വാവ സുരേഷ് എന്നിവർക്കും ശിവഗിരിമഠത്തിനുമാണ് പുരസ്‌കാരം. ഇന്ന് വൈകിട്ട് 5.30ന് ഹോട്ടൽ റസിഡൻസി ടവറിൽ നടക്കുന്ന ചടങ്ങിൽ ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ അവാർഡുകൾ വിതരണം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് 318എ ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ വി.പി. നന്ദകുമാർ സംസാരിക്കും. ഇന്റർനാഷണൽ ഡയറക്ടർ ആയിരുന്ന ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തും. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ എ.വി. വാമനകുമാർ, വൈസ് ഗവർണർമാരായ പി. പരമേശ്വരൻകുട്ടി, കെ. ഗോപകുമാർ മേനോൻ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഡോ.പി.എൻ. മോഹൻദാസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ വി.കെ. ചന്ദ്രശേഖരൻ പിള്ള, ഡിസ്ട്രിക്ട് ചെയർപേഴ്സൺ ആർ. രാജൻ, കോ ഓർഡിനേറ്റർമാരായ ഡോ.ആർ. രാജേഷ്, ടി. ബിജുകുമാർ, ബി.എസ്. സുരേഷ് കുമാർ, സി.കെ. ജയചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. കാൻസർ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ചികിത്സാധനസഹായത്തിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫൈനാൻസ് ചെയർമാനുമായ വി.പി. നന്ദകുമാർ നിർവഹിക്കും.