ചേരപ്പള്ളി : പറണ്ടോട് തേവിയാരുകുന്ന് ധർമ്മശാസ്താ
ദേവിക്ഷേത്രത്തിലെ 7-ാം പ്രതിഷ്ഠാവാർഷികവും
മകരവിളക്ക് ഉത്സവവും 15 വരെ ആഘോഷിക്കും.
ഇന്ന് രാവിലെ ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് മുട്ടാറിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും, 12ന് അന്നദാനം, 1.30ന് കൊടിമര ഘോഷയാത്ര, 6ന് സായാഹ്‌നഭക്ഷണം., 6.30ന് കൊടിയേറ്റ്, ദീപാരാധന, അഭിഷേകം എന്നിവ നടക്കും.
14ന് രാവിലെ 6ന് ക്ഷേത്ര തന്ത്രി കുളപ്പട ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും പ്രതിഷ്ഠാദിന കലശപൂജയും, ഉച്ചയ്ക്ക് അന്നദാനം, 7ന് ദീപാരാധന. രാത്രി ഡാൻസ്. 15ന് രാവിലെ 8ന് പ്രഭാതഭക്ഷണം, 9ന് നേർച്ചപൊങ്കാല, വിശേഷാൽ ആയില്യഊട്ട്, ഉച്ചയ്ക്ക് അന്നദാനം, 6.30ന് താലപ്പൊലി ഘോഷയാത്ര, ഭഗവതിസേവ, പുഷ്പാഭിഷേകം, 8ന് ഉരുൾ, രാത്രി നാടൻപാട്ടും ദൃശ്യാവിഷ്കാരവും, പുലർച്ചെ 3ന് ഗുരുസിയോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മധുസൂദനനും സെക്രട്ടറി എസ്. അനീഷും അറിയിച്ചു.