കല്ലമ്പലം:കരവാരം ചിറയിൽ ശ്രീ മാടൻ നടയിലെ മകരവിളക്ക് മഹോത്സവം 13 മുതൽ 15 വരെ വിവിധ കലാപരിപാടികളോടെ നടക്കും.13ന് വൈകിട്ട് 7ന് ആറ്റിങ്ങൽ ശ്രീശാസ്ത ഭജന സമിതിയുടെ ഭജന,14ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,രാത്രി 7 ന് പരവൂർ ഭവലക്ഷ്മി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ തുടർന്ന് 8ന് ഗാനമേള.15ന് 8.15 ന് സമൂഹ പൊങ്കാല, 11.30 ന് സമൂഹ സദ്യ, വൈകിട്ട് 4.30 ന് മുത്തുക്കുട,കതിരുകാള, പഞ്ചവാദ്യം,പഞ്ചാരിമേളം,ശിങ്കാരിമേളം,ബാന്റ് മേളം തുടങ്ങി വിവിധ കലാരൂപങ്ങളോടെ എഴുന്നള്ളത്ത്.തുടർന്ന് പുഷ്പാഭിഷേകവും ദീപാരാധനയും വിളക്കും, രാത്രി 7.30 ന് കരോക്കെ ഗാനമേള.