തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ബി.ഐ.എം പ്ളോയീസ് ഫെഡറേഷൻ പൂജപ്പുരയിലെ എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിലേക്ക് 18ന് നടത്തുന്ന മാർച്ചിന് നേതൃത്വം നൽകാൻ സംഘാടകസമിതി രൂപീകരിച്ചു. ആർ.പി.ശിവജി (കൗൺസിലർ, പുന്നയ്ക്കാ മുഗൾ), ഗോപകുമാർ (കൗൺസിലർ, മുടവൻമുഗൾ), ഗോപകുമാർ (സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി) എന്നിവർ രക്ഷാധികാരികളായും ശ്രീകുമാർ (എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി) ചെയർമാനും ഡി. വിനോദ് കുമാർ (എസ്.ബി.ഐ.ഇ.എഫ്) ജനറൽ കൺവീനറായും ഉള്ള 51 അംഗ സംഘാടക സമിതിയാണുണ്ടാക്കിയത്.
സംഘാടകസമിതി രൂപീകരണ യോഗം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ സംസ്ഥാന പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി. എബ്രഹാം അദ്ധ്യക്ഷനായി. ശ്രീകുമാർ (എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി), കെ.പി. സുനിൽ കുമാർ (എൻ.ജി.ഒ യു നോർത്ത് ജില്ലാ സെക്രട്ടറി), അരവിന്ദൻ (കെ.ജി.ഒ.എ), ഗോപകുമാർ (സി.പി.ഐ.എം ലോക്കൽ സെക്രട്ടറി), നരേന്ദ്രൻ (പെൻഷണേഴ്സ് യൂണിയൻ), വിജയകുമാർ (പുരോഗമന കലാ സാഹിത്യ സംഘം), കെ. ഹരികുമാർ (ബെഫി ജില്ലാ പ്രസിഡന്റ്), ദിലീപ്.എസ്.എൽ (ബെഫി ജില്ലാ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ജി. അനിൽ കുമാർ സ്വാഗതവും നിഷാന്ത്.എൻ നന്ദിയും പറഞ്ഞു.