തിരുവനന്തപുരം: കേരള ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഇന്നും നാളെയുമായി അയ്യങ്കാളി ഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.എൽ.എസ്.എസ്.എ പ്രസിഡന്റ് സി. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ,​ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,​ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ,​ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി,​കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.