ബാലരാമപുരം:എസ്.എൻ.ഡി.പി റസൽപ്പുരം ശാഖയുടെ ഗുരുദേവപ്രതിഷ്ഠയുടെ വാർഷികം 23,​24,​25 തീയതികളിൽ നടക്കും. 23ന് 6.30 ന് ഗുരുപൂജ,​ഗുരുപുഷ്പാജ്ഞലി,​ 7ന് ശാഖാ പ്രസിഡന്റ് വി.മോഹനചന്ദ്രൻ പതാക ഉയർത്തും,​8.15ന് ശ്രീനാരായണ ദാർശനികജ്ഞാന യജ്ഞം വിഷയം –ശ്രിനാരായണ ദർശനംഎന്നിവയിൽ ജി.മാധവൻ,​കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.11.30ന് ഗുരുപൂജ,​ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​വൈകിട്ട് 6.15 ന് ഗുരുപൂജ,​രാത്രി 7ന് നടക്കുന്ന വാർഷികാഘോഷം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന ശ്രീനാരായണ വനിത,​യുവജന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.​വനിതാസംഘം പ്രസിഡന്റ് സുശീല തുളസീധരൻ അദ്ധ്യക്ഷത വഹിക്കും.വാർഡ് മെമ്പർമാരായ സുപ്രിയ,​ ഊരൂട്ടമ്പലം ഷിബു,​ ജി.ശോഭ,ശ്രീജിത്ത് മേലാംകോട്,​ മൃദുലകുമാരി,ശ്രീലേഖ,രതീഷ് കോളച്ചിറ,സുമേഷ്,​ഷിബു വളപ്പിൽ,​സജിലാൽ എം,​അജിത്ത്.എ,​അഭിജിത്ത് എസ്.വി,​ അമ്പിളി വിജയകുമാർ,​ ആര്യശ്രീ എന്നിവർ സംസാരിക്കും.കുമാരി ശരണ്യ സ്വാഗതവും കുമാരി കുമാരി കൃഷ്ണ നന്ദിയും പറയും. രാത്രി 9.30 ന് നാടകം24 ന് രാവിലെ 5 ന് ഗണപതിഹവനം,​ 7 ന് ഗുരുപൂജ,​ ഗുരുപുഷ്പാജ്ഞലി,​ 8.30 ന് ശ്രീനാരായണ ദാർശനികജ്ഞാന യജ്ഞം,​ 11.30 ന് ഗുരുപൂജ,​ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​ വൈകിട്ട് 6.15 ന് ഗുരുപൂജ,​രാത്രി 7ന് യുഗപുരുഷൻ സിനിമാപ്രദർശനം,​രാത്രി 9 ന് കുമാരി രേഷ്മയും സംഘവും അവതരിപ്പിക്കുന്ന നൃത്തഗാനസന്ധ്യ,​ 25ന് ഗുരുപുഷ്പാജ്ഞലി,​ 8.15 ന് ശ്രീനാരായണദാർശനികജ്ഞാന യജ്ഞം, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​വൈകിട്ട് 3.15 ന് പ്രതിഷ്ഠാവാർഷിക പൂജ,​ 6.15 ന് ഗുരുപൂജ,​പുഷ്പാഭിഷേകം,​ രാത്രി 7ന് നടക്കുന്ന ശ്രീനാരായണ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.സിനിമാതാരം ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിക്കും.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാസുരേന്ദ്രൻ വിദ്യാഭ്യാസ സമ്മാനവും സെക്രട്ടറി മേലാംകോട് സുധാകരൻ ചികിത്സാ സഹായവും വിതരണം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.സി.പി.ഐ.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​ ബി.ജെ.പി ബാലരാമപുരം നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​കോൺഗ്രസ് മണ്ഡലം സെക്രട്ടറി എരുത്താവൂർ രാജൻ, നേമം യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ചന്ദ്രൻ,​ നടുക്കാട് ബാബുരാജ്,​ യൂണിയൻ കൗൺസിലർ എം.ആർ.ഷാജി എന്നിവർ സംസാരിക്കും.ശാഖാ സെക്രട്ടറി വിനോദ് എസ് സ്വാഗതവും വൈസ് പ്രസിഡന്റ് അശോകൻ നന്ദിയും പറയും.രാത്രി 9.30 ന് മാന്ത്രിക നാടകം ഉലയകുട പെരുമാൾ.