ബാലരാമപുരം:ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിൽ കൈത്തറി സഹകരണ സംഘങ്ങൾക്കും നെയ്ത്ത് തൊഴിലാളികൾക്കും സഹായകരമായി സംസ്ഥാന സർക്കാർ അനുവദിച്ച യാൺ ബാങ്ക് ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് സ്പിന്നിംഗ് മിൽ അങ്കണത്തിൽ നടക്കും.മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.യാൺ ബാങ്ക് വെബ് സൈറ്റ് ഉദ്ഘാടനം മന്ത്രി നിർവഹിക്കും.മഞ്ചവിളാകം ഗോപി നൂൽ ഏറ്റുവാങ്ങും.എം.എൽ.എമാരായ ഐ.ബി സതീഷ്,കെ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.രതീന്ദ്രൻ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരി,ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ.പ്രീജ,ബ്ലോക്ക് മെമ്പർ സി.ജയചന്ദ്രൻ,വാർഡ് മെമ്പർ എ.എം.സുധീർ,ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സിനി.സി.എസ്,സംഘാടക സമിതി ചെയർമാൻ പാറക്കുഴി സുരേന്ദ്രൻ എന്നിവർ സംസാരിക്കും.ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം.ബഷീർ സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ് നന്ദിയും പറയും.