നെടുമങ്ങാട് :കുട്ടികൾക്ക് നിശ്ചിത സമയത്ത് ശുദ്ധജലം വിതരണം ചെയ്യാൻ അധിക മണിനാദം മുഴക്കി പൂവത്തൂർ ഗവ.എൽ.പി സ്കൂൾ.കൃത്യമായ ഇടവേളകളിൽ ഇനിമുതൽ കൂടുതൽ മണി മുഴങ്ങും.കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന അമൃതധാര പദ്ധതിയുടെ ഭാഗമായാണ് അധിക ബെൽ മുഴക്കുന്നത്.പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതി നെടുമങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രഞ്ചുനാഥ്,ഹെഡ്മിസ്ഡ്രസ് സുധകുമാരി,എം.എസ് ബിനു,അനീഷ് കുമാർ എന്നിവർ സംസാരിച്ചു.