നെടുമങ്ങാട് : സി.പി.എം പാർട്ടി ഫണ്ട് ഏറ്റു വാങ്ങൽ നെടുമങ്ങാട്,പഴകുറ്റി,പൂവത്തൂർ ലോക്കൽ കമ്മിറ്റികളിൽ ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ചു കേന്ദ്രങ്ങളിൽ എത്തിയാണ് ഫണ്ട് ഏറ്റു വാങ്ങിയത്. ഡി.വൈ.എഫ്.ഐ നേതാവ് ഷിജൂഖാൻ,പി.ഹരികേശൻ നായർ,എസ്.എസ് ബിജു,ആർ.മധു,മന്നൂർക്കോണം രാജേന്ദ്രൻ,എസ്.ആർ ഷൈൻലാൽ,കെ.എ അസീസ്,കെ.റഹീം,എം.ശ്രീകേശ് എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.