തിരുവനന്തപുരം: വട്ടിയൂർക്കാവിന് സമീപം വാനിനും റബർ തോട്ടത്തിനും തീപിടിച്ചു. ഫയർഫോഴ്സെ‌ത്തി തീഅണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നെട്ടയത്തിന് സമീപം ഹൗസ് നമ്പർ 31ൽ ഡോ. എബി ജോർജിന്റെ ഒമ്‌നി വാനിന് തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽച്ചൂളയിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർഫോഴ്‌സാണ് തീകെടുത്തിയത്. വാഹനത്തിന്റെ വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കാച്ചാണി ഊന്നൻപാറയ്ക്ക് സമീപം സുരേഷ് ബാബുവിന്റെ തോട്ടത്തിലെ റബർ മരങ്ങൾക്ക് തീപിടിച്ചത്. ഉടൻ ഫയർഫോഴ്സെത്തി തീ അണച്ചു. കരിയിലയിൽ നിന്ന് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം.