തിരുവനന്തപുരം: ഭരണഘടനയും മാനവിക മൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മതേതര വിശ്വാസികൾ ഒത്തുചേർന്ന് ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നടത്തുന്ന റാലിയിൽ മേധാ പട്കർ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബഹുജന റാലിയും പൗരസംഗമവും സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് ഗാന്ധിപാർക്കിൽ ചേരുന്ന ബഹുജന റാലിയിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും.