നെയ്യാറ്റിൻകര:അതിയന്നൂർ ബ്ലോക്കിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.അഞ്ച് പഞ്ചായത്തുകളിലായി 532 വീടുകൾ പൂർത്തീകരിച്ചു.ബാക്കിയുള്ള വീടുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി 26ന് മുൻപായി നൽകുമെന്ന് ബിന്ദു പറഞ്ഞു.ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ വൈ.വിജയകുമാർ വിഷയാവതരണം നടത്തി.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ഡി.ശൈലജ,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് സുഗതൻ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ജെ.ജെ.ധീരജ് മാത്യു എന്നിവർ സംസാരിച്ചു.