നെയ്യാറ്റിൻകര:അരുവിപ്പുറം മാലക്കുളങ്ങര അംഗൻവാടിക്ക്‌ നിർമ്മിച്ച പുതിയ മന്ദിരം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ പത്തുലക്ഷം രൂപ ചെലവിട്ടാണ് പുതിയ മന്ദിരം നിർമ്മിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ.സുനിത അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുജാതകുമാരി,ജില്ലാപ്പഞ്ചായത്തംഗം ഗീതാരാജശേഖരൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൃപ്പലവൂർ പ്രസാദ്,പി.എസ്.സചിത്ര എന്നിവർ സംസാരിച്ചു.