വിതുര:പേപ്പാറ പട്ടൻ കുളിച്ച പാറ ശ്രീധർമ്മ ശാസ്താ ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും മകരവിളക്ക് മഹോത്സവും 13,14 തീയതികളിൽ നടക്കും.ഇന്ന് രാവിലെ രാവിലെ പതിവ് പൂജകൾക്ക് പുറമെ ദേവി പൂജ, അഗസ്ത്യപൂജ,ശാസ്താപൂജ,തമ്പുരാൻപൂജ, കലശപൂജ,കലശാഭിഷേകം,നാഗറൂട്ട് എന്നിവനടക്കും.ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് ഭഗവതിസേവ,അലങ്കാരദീപാരാധന,രാത്രി 7ന് ഭക്തിഗാനസുധ,14ന് രാവിലെ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും ശേഷം 9ന് സമൂഹപൊങ്കാല,ഉച്ചയ്ക്ക് അയ്യപ്പകഞ്ഞിസദ്യ,വൈകിട്ട് ഭഗവതിസേവ ആറിന് ഘോഷയാത്ര.