തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ വാർഷികം പ്രസിഡന്റ് രാജൻ പി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ സെക്രട്ടറി കെ. സുദേവൻ റിപ്പോർട്ടും ആഡിറ്റ് അക്കൗണ്ടും ബഡ്‌ജറ്റും അവതരിപ്പിച്ചു. എസ്. ജിട്രസ്,​ എൻ. കേശവൻ,​ എം. ഉണ്ണികൃഷ്ണൻ,​ കെ.ഒ. ജോസഫ്,​ എസ്. ബിജയചന്ദ്രൻ,​ ടി.പി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രാജൻ പി. എബ്രഹാം (പ്രസിഡന്റ്), എൻ. വിജയകുമാരൻ,​ എം.ആർ. അനിലാദേവി (വൈസ് പ്രസിഡന്റുമാർ)​,​ കെ. സുദേവൻ (ജനറൽ സെക്രട്ടറി)​,​ പി.എസ്. ജ്യോതികുമാർ, ടി.പി. വിജയകുമാർ (സെക്രട്ടറിമാർ)​,​ ജോൺ തോമസ് (ട്രഷറർ)​ എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി ഇ. അബ്ദുൽ വഹാബ്,​കെ. ആനന്ദമോഹൻ, ജി. ജയകുമാർ,​ സി.എസ്. കുമാർ, ​ലീലാ ജോർജ്,​ എ. മൈതീൻ പിള്ള,​ ജി. രാജേശ്വരി, പി. കെ. ഷാജു, കെ. ശശിധരൻ,​സി. വിജയകുമാരി അമ്മ എന്നിവരെയും തിരഞ്ഞെടുത്തു.