puraskkaram

മുടപുരം: ആറ്റിങ്ങൽ കലാനികേതൻ കലാ സാംസ്‌കാരിക സംഘടനയുടെ ഒന്നാം വാർഷിക ആഘോഷവും പുരസ്‌കാര വിതരണ ചടങ്ങും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം കാളിദാസ കലാകേന്ദ്രം നാടക സംഘം അണിയറ പ്രവർത്തകൻ ശ്യാം കാളിദാസയ്ക്ക് കലാനികേതൻ പുരസ്‌കാരം കവി രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു. കൂന്തള്ളൂർ പി.എൻ.എം.ആർ.എ ഹാളിൽ നടന്ന സമ്മേളനത്തിൽ കാലാനികേതൻ രക്ഷാധികാരി അഡ്വ.എം.മുഹസിൻ അദ്ധ്യക്ഷത വഹിച്ചു . കലാപ്രതിഭകളെ മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ പൊയ്കമുക്ക് ഹരി ആദരിച്ചു .ജി.വേണുഗോപാലൻ നായർ,ബി.എസ് സജിതൻ, എന്നിവർ സംസാരിച്ചു .കലാനികേതൻ കൺവീനർ ഉദയൻ കലാനികേതൻ സ്വാഗതവും നന്ദിയും പറഞ്ഞു .