തിരുവനന്തപുരം:പൂജപ്പുര വാർഡിന്റെ പത്തിന വികസന ആവശ്യങ്ങളുന്നയിച്ച് സാമൂഹികപ്രവർത്തകൻ കരകുളം ശശി ഉപവസിച്ചു.പൂജപ്പുര ജംഗ്ഷനിൽ നടന്ന ഉപവാസം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസ്, മുടവൻമുകൾ രവി, എസ്.ജയേന്ദ്രൻ നായർ, പൂജപ്പുര എസ്.സതികുമാർ തുടങ്ങിയവർ സംസാരിച്ചു.