തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ പേട്ട സി.പി.എം വഞ്ചിയൂർ ഏര്യാകമ്മിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എൻ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ബാബു, പോത്തൻകോട് ഹരിദാസ്, തിരുവല്ലം മധു, പട്ടം ശ്രീകുമാർ,​ ടി. വൈ. രാജു എന്നിവർ സംസാരിച്ചു. ജില്ലാഭാരവാഹികളായി എൻ. രവികുമാർ (പ്രസിഡന്റ്)​,​ കല്ലറ വിജയകുമാർ,​ നെയ്യാറ്റിൻകര വിശ്വനാഥൻ നായർ (വൈസ് പ്രസിഡന്റുമാർ)​,​ കുരുവിക്കാട് ഗിരീഷ് കുമാർ (സെക്രട്ടറി)​,​പാറശാല ജയൻ,​ വട്ടിയൂർക്കാവ് ജയൻ (ജോയിന്റ് സെക്രട്ടറിമാർ)​,​ ശാസ്തമംഗലം അജിത് (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു. രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്‌കാരം ഈ രംഗത്ത് തൊഴിലെടുക്കുന്നവരെ ബാധിക്കുന്ന തരത്തിലാകരുതെന്ന് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.