തിരുവനന്തപുരം: ജില്ലാമോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഗാന്ധിപാർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാജോയിന്റ് സെക്രട്ടറി പി.എസ്.നായിഡു,യൂണിയൻ ജില്ലാഭാരവാഹികളായ മൈക്കിൾ ബാസ്റ്റ്യൻ, പി.ഗണേശൻ നായർ,എ.നസീർ, കെ.ഷാനവാസ്, എ.സെയ്ദ് അലി, എസ്.ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.സുനിൽകുമാർ (പ്രസിഡന്റ്) ,എ.നസീർ (വർക്കിംഗ് പ്രസിഡന്റ്), എസ്.ചന്ദ്രസേനൻ, കെ.ഷാനവാസ് (വൈസ് പ്രസിഡന്റുമാർ), എ.സെയ്ദ് അലി (സെക്രട്ടറി), പി.സുരേഷ് കുമാർ, ശ്രീകണ്ഠൻ (ജോയിന്റ് സെക്രട്ടറിമാർ), എം.നജീബ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.