വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബഹ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.കെ.ജി ഹോൾഡിംഗ്സുമായി സഹകരിച്ച് 25, 26, 27 തീയതികളിൽ വിഷൻ 2020 എന്ന പേരിൽ ത്രിദിന ഹെൽത്ത്ഫെസ്റ്റ് നടത്തും. ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരിമഠത്തിൽ നടന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം അഡ്വ. എസ്. ഷാജഹാൻ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ, ലയൺസ് ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ സംബന്ധിച്ചു. ഹെൽത്ത് ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക ഓഫീസിന്റെ ഉദ്ഘാടനം സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356762892, 04702602249.