കടയ്ക്കാവൂർ: കൊല്ലമ്പുഴ പാലത്തിന് സമീപം അപകടങ്ങൾ ഒഴിവാക്കാൻ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സംരക്ഷണവേലി ഇളകി തറയിൽ വീണിട്ടും പൊതു മരാമത്ത് അധികൃതർ അറിഞ്ഞഭാവമില്ല. തീപ്പെട്ടി ഓഫീസ് ജംഗ്ഷനിൽ നിന്നും കൊല്ലമ്പുഴ പാലത്തിലേക്ക് പോകുന്ന റോഡിന്റെ വശത്തുള്ള വേലിയാണ് ഇളകി വീണ് കിടക്കുന്നത്. വളവിൽ നടപാത ആക്രമിച്ച് പുല്ലും കുറ്റിചെടികളും വളർന്ന് നിൽക്കുന്നത് ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത വിധമായതിനാൽ അപകടസാദ്ധ്യത കൂടുന്നു. നിയന്ത്രണം വിടുന്ന വാഹനങ്ങൾ കുഴിയിലേക്ക് മറിയാതിരിക്കാനുള്ള സംരക്ഷണ വേലിയാണ് ഇളകി കിടക്കുന്നത്. അടിയന്തരമായി വേലി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.