പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ പച്ചത്തുരുത്ത് (ചെറുവനങ്ങൾ സൃഷ്ടിക്കൽ) പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 ന് പഴയ ഉച്ചക്കട വാർഡിൽ നടക്കും. ചടങ്ങിൽ ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർമാൻ ഡോ.ടി.എൻ. സീമ പദ്ധതി ഉദ്ഘാടനം ചെയ്യും. കെ.ആൻസലൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.