തിരുവനന്തപുരം :മാച്ചിയോട്,ചുണ്ടവിള ശ്രീ മുത്താരമ്മൻ ദേവിക്ഷേത്രത്തിലെ പുനരുദ്ധാരണത്തോടനുബന്ധിച്ചുള്ള ദേവപ്രശ്നം 14ന് രാവിലെ 8.30ന് ജ്യോതിഷ ശിരോമണി ശംഖുംമുഖം ദേവീദാസന്റെ കാർമ്മികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നടക്കും.എല്ലാ ഭക്തജനങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുക്കണമെന്ന് ക്ഷേത്ര സെക്രട്ടറി ആർ.ശ്രീകുമാർ അഭ്യർത്ഥിച്ചു.