തിരുവനന്തപുരം: മെഡി​ക്കൽ കോളേജ് എസ്.​എ.​ടി ആശു​പത്രിയിലെ നവീകരിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പീഡിയാട്രിക് അത്യാഹിതവിഭാഗം പ്രവർത്തനസജ്ജമായി. അത്യാഹിതവിഭാഗത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. പഴയ ഗൈനിക് ഒ.​പി 70ലക്ഷം രൂപ ചെലവഴിച്ചാണ് നവീ​ക​രി​ച്ചത്. മെഡി​ക്കൽ റെക്കാഡ്സ് ലൈബ്ര​റി, കെ.​എ.​എ​സ്.​പി കൗണ്ടർ, മിഠായി ക്ലിനി​ക്ക്, അൾട്രാ​സൗണ്ട് സ്‌കാനിംഗ് മെഷീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

സൗകര്യങ്ങൾ

3 എമർജൻസി കിട​ക്ക​കൾ

ട്രാൻസ്‌പോർട്ട് വെന്റിലേറ്റർ

മോണിറ്ററുകൾ

പോർട്ട​ബിൾ സ്‌കാനിംഗ് മെഷീൻ

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ടി.​വി, കുടിവെള്ളം, ടോയ്ലെറ്റ്

കാത്തിരിപ്പ് കേന്ദ്രം

 വയറിളക്കമുളള രോഗികൾക്ക് നിരീക്ഷണ മുറി

ഒരുദിവസം അഡ്മിറ്റ് ആകാതെ ചികിത്സതേടാം

 35ലക്ഷം രൂപ വില​യുള്ള പുതിയ അൾട്രാ​സൗണ്ട് സ്‌കാനിംഗ് മെഷീൻ

16 ലക്ഷം രൂപ ചെല​വ​ഴി​ച്ച് ഡിസീസ് കോഡ് അനുസരിച്ച് നവീകരിച്ച മെഡിക്കൽ റെക്കാഡ്സ് ലൈബ്രറി

ടൈപ്പ് 1പ്രമേഹ രോഗം ബാധിച്ച കുട്ടികൾക്കായുള്ള മിഠായി ക്ലിനിക്

ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുളള കുട്ടികൾക്ക് ഇൻസുലിൻ, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ ഇൻസുലിൻ പമ്പ്