തിരുവനന്തപുരം: ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലയൺസ് ഡിസ്ട്രിക്ട് 318എ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. സ്വാമി സാന്ദ്രാനന്ദ, ഡോ. എസ്. സോമനാഥ്, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. പുനലൂർ സോമരാജൻ, ഡോ. സുശീല പ്രഭാകരൻ, ഡോ. കുസുമകുമാരി, വാവ സുരേഷ് എന്നിവരെയാണ് ഈ വർഷത്തെ എക്‌സലൻസ് പുരസ്‌കാരം നൽകി ആദരിച്ചത്. ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 25,000 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലയൺസ് ഡിസ്ട്രിക്ട് 318 എ ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. മുൻ ലയൺ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ, മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ എ.വി. വാമനകുമാർ, വൈസ് ഗവർണർമാരായ പി. പരമേശ്വരൻ കുട്ടി, കെ. ഗോപകുമാർ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഡോ. പി.എൻ. മോഹൻദാസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ വി.കെ. ചന്ദ്രശേഖരൻ പിള്ള, ഡിസ്ട്രിക്ട് ചെയർപേഴ്സൺ ആർ. രാജൻ, കോ ഓർഡിനേറ്റർമാരായ ഡോ. ആർ. രാജേഷ്, ടി. ബിജുകുമാർ, ബി.എസ്. സുരേഷ് കുമാർ, സി.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കാൻസർ ബാധിതരായ 50 കുട്ടികൾക്ക് വർഷം 24,000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു. രണ്ട് കുട്ടികൾക്ക് 30,000 രൂപ വീതം ഉപരിപഠന സഹായമായി നൽകി.