chh
മകേഷ് കെ.എ

ചിറയിൻകീഴ് : ശാർക്കര ശ്രീചിത്തിര വിലാസം സ്കൂൾ മാനേജ്മെന്റ് ഗ്രൂപ്പിന്റെ മുൻ ട്രസ്റ്റ് മെമ്പറും ആർ .എസ്.എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖുമായിരുന്ന മകേഷ് കെ.എ (46) നിര്യാതനായി. അസുഖ ബാധിതനായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. പരേതനോടുള്ള ബഹുമാനാർത്ഥം ഇന്ന് എസ്.സി.വി ഗ്രൂപ്പ് ഓഫ് സ്കൂളിന് അവധി ആയിരിക്കും. ശാർക്കര ഇടപ്പള്ളിവിളാകത്തു വീട്ടിൽ കെ.കേശവൻ നായരുടേയും പരേതയായ അംബികാ ദേവിയുടേയും മകനാണ് മകേഷ്. അദ്ധ്യാപികയായ ജി.ആർ ബിന്ദുവാണ് ഭാര്യ. മകൻ റാം ഭഗവത്, സഹോദരൻ സുകേശ് .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുടുംബ വീടായ ശാർക്കര ഇടപ്പള്ളിവിളാകത്തു നടക്കും.

ഫോട്ടോ: മകേഷ് കെ.എ