നെടുമങ്ങാട് : ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ കേന്ദ്ര കായിക-യുവജനകാര്യ വകുപ്പിന്റെയും കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 'യുവാക്കളും വിവേകാനന്ദനും' എന്ന വിഷയത്തിൽ ഡോ.ആത്മദാസ് യാമി ധർമ്മരക്ഷ സ്വാമി പ്രഭാഷണം നടത്തുമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു.