നെയ്യാറ്റിൻകര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തിൽ മതം ഒരു ഘടകമായിട്ടുള്ള ഈ നിയമ ഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ലത്തീൻ സഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ റവന്യൂ അധികാരികൾ കാട്ടുന്ന നിതി നിഷേധത്തിന് പരിഹാരമുണ്ടാവണമെന്നും കെ.ആർ.എൽ.സി.സി ജനറൽ കൗൺസിലിന്റെ സമാപനസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ് ഡോ.ജോസഫ് കരിയിൽ, പ്രസിഡന്റ്, ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ,ഷാജി ജോർജഫാ, അഗസ്റ്റിൻ മുള്ളൂർ, ഫാ. ഫ്രാൻസിസ് സേവ്യർ, ആന്റണി ആൽബർട്ട്, തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇടവക സന്ദർശനത്തിൽ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ദിവ്യബലി അർപ്പിച്ചു.കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, ഇടവക വികാരി മോൺ.വി.പി ജോസ്, ലത്തീൻ സമുദായ വ്യക്താവ് ഷാജിജോർജ്ജ്, കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് ഫാ.അഗസ്റ്റിൻപല്ലോർ, ഫാ.പോൾ സണ്ണി, ഫാ.വിൻസൺ, ഫാ.മിൽട്ടൺ കളപ്പുരക്കൽ, ആറ്റുപുറം നേശൻ, എസ്. ഉഷകുമാരി തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര രൂപതയിലെ 11 ദേവാലയങ്ങളിൽ രാവിലെ ദിവ്യബലി നടന്നു. ബിഷപ് ഡോ.ജോസഫ് കരിയിൽ തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ദിവ്യബലിക്ക് നേതൃത്വം നൽകി. ജനറൽകൗൺസിലിന്റെ സമാപന സമ്മേളനം ബിഷപ് ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യ്തു. 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി കേരളത്തിലെ എല്ലാ ലത്തീൻ ദേവാലയങ്ങളിലും ആചരിക്കുവാനും സമ്മേളനം തീരുമാനിച്ചു.