കൊല്ലം: ബൈപാസിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രികനായ ലോട്ടറി വില്പനക്കാരൻ തൽക്ഷണം മരിച്ചു. ചന്ദനത്തോപ്പ് മുകളുവിള തോട്ടുംകര ചരുവിൽ വീട്ടിൽ വി.സുധാകരനാണ് (65) മരിച്ചത്. പാൽക്കുളങ്ങര ഭാഗത്ത് ഞായറാഴ്ച രാവിലെ 9.20 ഓടെയായിരുന്നു അപകടം. ലോട്ടറി ടിക്കറ്റുമായി സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർക്കും പരിക്കേറ്റു. ഭാര്യ: രമണി. മക്കൾ: ഗീത, ഗിരിജ .മരുമക്കൾ : പരേതനായ സന്തോഷ്, ബിജു.