പോത്തൻകോട് : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. ചന്തവിള പാട്ടുവിളാകം എള്ളുവിള വീട്ടിൽ വി.ജെ.സന്തോഷ് കുമാർ (46) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചന്തവിളയിൽവച്ച് സന്താഷ്കുമാർ സഞ്ചരിച്ച സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സന്തോഷ്കുമാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് മരണം . അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്നു സന്തോഷ്കുമാർ.ഭാര്യ: സജിത, മക്കൾ: അക്ഷയ സന്തോഷ്, അക്ഷിദ് സന്തോഷ്.