വർക്കല : ഉൗന്നിൻമൂടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാപാര പുരോഗതിക്കും വേണ്ട സാഹചര്യങ്ങൾ ഒരുക്കാമെന്ന്
എം.പി അടൂർ പ്രകാശും അഡ്വ. വി. ജോയി എം.എൽ.എയും പറഞ്ഞു.
ഒാണം ബക്രീദ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉൗന്നിൻമൂട് യൂണിറ്റിന്റെ നറുക്കെടുപ്പും സമ്മാനദാനവും പ്രസിഡന്റും ജില്ലാസെക്രട്ടറിയുമായ ബി. പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ മുഖ്യ പ്രഭാഷണവും അഡ്വ. വി. ജോയി എം.എൽ.എ സമ്മാനദാനവും നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ആദ്യ നറുക്കെടുപ്പ് നടത്തി. ഉൗന്നിൻമൂടിന്റെ വ്യാപാര മേഖലയിൽ നിരീക്ഷണ ക്യാമറ സംവിധാനം ഏർപ്പെടുത്താൻ വേണ്ട നടപടികൾ ഉടൻതന്നെ സ്വീകരിക്കുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു.
ശ്രീകുമാർ (പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ്,) സുമംഗല (ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ്), രഞ്ജിത്ത് (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ഡി. സുരേഷ് (പൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആർ. ശ്രീകണ്ഠൻ (അയിരൂർ വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ്), ജോയി '(പൂതകുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സുനിൽകുമാർ (പൂതക്കുളം പഞ്ചായത്ത് മെമ്പർ), എസ്. കബീർ (ജില്ലാ ട്രഷറർ കെ.വി.വി. ഇ.എസ്), ഇ.എം.എസ്. മണി (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി).
രാജൻ കുറുപ്പ് (സെക്രട്ടറി കെ.വി.വി.ഇ.എസ്)(, ഷീല (പൂതക്കുളം പഞ്ചായത്ത് മെമ്പർ)(, രഞ്ജിനി (ഇലകമൺ പഞ്ചായത്ത് മെമ്പർ), ബിനുചാറ്റർജി '(യൂണിറ്റ് ജനറൽ സെക്രട്ടറി), തുളസീധരൻ (യൂണിറ്റ് വർക്കിംഗ് സെക്രട്ടറി), ടി. ജയൻ '(യൂണിറ്റ് ട്രഷറർ), സുഗന്ധകുമാർ, അജിത് കുമാർ എന്നിവർ സംസാരിച്ചു.