തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിന്റെ തിരുവനന്തപുരം ശാഖയിൽ 2021 ൽ ഐ.എ.എസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായുള്ള പുതിയ ബാച്ച് 18 ന് ആരംഭിക്കും. രാവിലെ 10.30 ന് "എങ്ങനെ ഐ.എ.എസ് പരീക്ഷ വിജയിക്കാം " എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്ക് 1.30 ന് വിദ്യാർത്ഥികൾക്ക് കറന്റ് അഫേഴ്‌സ്‌ ക്ലാസും നടക്കും.

സെമിനാറിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വിദ്യാർത്ഥികളെയാണ് സെമിനാറിൽ പങ്കെടുപ്പിക്കുന്നത്. സെമിനാറിന് ശേഷം താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒന്നര വർഷം നീണ്ടുനിൽക്കുന്ന കോഴ്‌സിൽ ചേരാം. ആദ്യം ചേരുന്ന 26 പേർക്ക് മുൻഗണനാ ക്രമത്തിൽ കേരളകൗമുദി സ്‌കോളർഷിപ്പ് ലഭിക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് 26 പേർക്ക് സ്‌കോളർഷിപ്പ് നൽകുന്നത്. താത്പര്യമുള്ള വിദ്യാർഥികൾ കിഴക്കേക്കോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എ.എൽ.എസ് ഐ.എ.എസിന്റെ ഓഫീസുമായി ബന്ധപ്പെടണം. സെമിനാർ തികച്ചും സൗജന്യമാണ്. വിശദവിവരങ്ങൾക്ക് : 9895074949.