serena-williams
serena williams

ഒാക്‌ലാൻഡ് : മൂന്ന് വർഷത്തിനു ശേഷം ആദ്യമായി നേടിയ ഡബ്‌‌ള്യു.ടി.എ കിരീടവും സമ്മാനത്തുകയും ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ നൽകി സെറീന വില്യംസ്.

ഒാക്‌ലാൻഡ് ക്ളാസിക് ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത സ്വന്തം നാട്ടുകാരി പെഗുലയെ 6-3, 6-4ന് കീഴടക്കിയ അമേരിക്കൻ താരമായ സെറീനയ്ക്ക് 43000 ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇതുമുഴുവൻ സമ്മാനദാന വേദിയിൽവച്ച് തന്നെ സെറീന സംഭാവന നൽകുകയായിരുന്നു.

2017 ലെ ആസ്ട്രേലിയൻ ഒാപ്പണിനുശേഷം സെറീന നേടുന്ന ആദ്യ ട്രോഫിയാണ് ഒാക്‌ലാൻഡിലേത്. പ്രസവത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന സെറീന അമ്മയെന്ന നിലയിൽ നേടുന്ന ആദ്യ കിരീടവുമാണിത്. 73 ഡബ്‌ളിയു.ടി.എ കിരീടങ്ങൾ നേടിയിട്ടുള്ള സെറീന 1999 ലാണ് ആദ്യകിരീടം നേടിയത്. 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താനായി ഇൗമാസം ആസ്ട്രേലിയൻ ഒാപ്പണിന് ഇറങ്ങാൻ ഒരുങ്ങുകയാണ് 38 കാരിയായ സെറീന.

ബ്രി​സ്‌​ബേ​നി​ൽ​
​പ്ളി​സ്കോവ
ബ്രി​സ്ബേൻ​ ​:​ ​ബ്രി​സ്ബേ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​കി​രീ​ടം​ ​നേ​ടി​ ​ലോ​ക​ ​ര​ണ്ടാം​ ​ന​മ്പ​ർ​ ​ചെ​ക്ക് ​താ​രം​ ​ക​രോ​ളി​ന​ ​പ്ളി​സ് ​കോ​വ.​ ​ഇ​ന്ന​ലെ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​മൂ​ന്ന് ​സെ​റ്റ് ​പോ​രാ​ട്ട​ത്തി​ൽ​ ​അ​മേ​രി​ക്ക​യു​ടെ​ ​മാ​ഡി​സ​ൺ​ ​കെ​യ്സി​നെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​പ്ളി​സ്കോ​വ​ ​കി​രീ​ടം​ ​ചൂ​ടി​യ​ത്.​ ​ര​ണ്ടു​മ​ണി​ക്കൂ​റും​ ​ഏ​ഴ് ​മി​നി​ട്ടും​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 6​-4,​ 4​-6,​ 7​-5​ ​എ​ന്ന​ ​സ്കോ​റി​നാ​യി​രു​ന്നു​ ​പ്ളി​സ്കോ​വ​യു​ടെ​ ​വി​ജ​യം. ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷ​ത്തി​നി​ടെ​ ​ഇ​ത് ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ്.​ ​പ്ളി​സ്കോ​വ​ ​ബ്രി​സ്ബേ​നി​ൽ​ ​കി​രീ​ടം​ ​നേ​ടു​ന്ന​ത്.​