വെള്ളനാട്:പഞ്ചായത്തിലെ പാലിയേറ്റീവ് രോഗി ബന്ധു സംഗമം പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.ഡബ്ല്യു.സജിത,അംഗങ്ങളായ എസ്.ബിന്ദു, എസ്.ഗിരിജകുമാരി,എം.വി.രഞ്ജിത്,എം.എസ്.ദീപകുമാരി,പ്രതീജ,എം.ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. വെള്ളനാട് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ ക്ലാസെടുത്തു.