എ.ടി.കെയെ 1-0ത്തിന് ഫ്ളാറ്റാക്കി കേരള ബ്ളാസ്റ്റേഴ്സ്
വിജയ ഗോളടിച്ചത് ഹോളിചരൺ നർസാറി
ബ്ളാസ്റ്റേഴ്സിന്റെ ഇൗ സീസണിലി മൂന്നാം ജയം, പട്ടികയിൽ ആറാമതേക്ക്
കൊൽക്കത്ത : ഐ.എസ്.എല്ലിൽ വിജയത്തിലേക്കുള്ള തിരിച്ചുവരവുമായി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എ.ടി.കെയെ അവരുടെ തട്ടകത്തിൽ ചെന്ന് 1-0ത്തിന് ബോംബുവച്ച് തകർക്കുകയായിരുന്നു. മഞ്ഞപ്പട. ഇൗ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം വിജയമാണിത്.
ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം 70-ാം മിനിട്ടിൽ ഹോളിചരൺ നർസാറിയാണ് വിജയഗോൾ നേടിയത്. റാഫേൽ മെസി നൽകിയ പാസിൽനിന്നായിരുന്നു നർസാറിയുടെ ഗോൾ.
ഇൗ വിജയത്തോടെ 12 മത്സരങ്ങളിൽനിന്ന് 14 പോയിന്റായ ബ്ളാസ്റ്റേഴ്സ് പട്ടികയിൽ ആറാമതേക്ക് ഉയർന്നു.ഇൗ സീസണിലെ ആദ്യമത്സരത്തിൽ കേരളം എ.ടി.കെയെ തോൽപ്പിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞമത്സരത്തിൽ ഹൈദരാബാദിനെതിരെയാണ് ബ്ളാസ്റ്റേഴ്സ് ഒരു വിജയം കണ്ടത്. എ.ടി.കെ 11 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ 5-1ന് ഹൈദരാബാദ് എഫ്.സിയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് ഇന്നലെ എ.ടി.കെ നേരിടാൻ കൊൽക്കത്തയിലിറങ്ങിയത്. എന്നാൽ ആദള പകുതിയിൽ ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ മത്സരത്തിൽ 5-1ന് ഹൈദരാബാദ് എഫ്.സിയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് ഇന്നലെ എ.ടി.കെ നേരിടാൻ കൊൽക്കത്തയിലിറങ്ങിയത്. എന്നാൽ തുടക്കത്തിലേ അവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയായിരുന്നു ആതിഥേയർ. ആദ്യമിനിട്ടിൽ തന്നെ യാവി നല്ലൊരു പാസ് മൈക്കേൽ സൂസൈരാജിന് നൽകിയെങ്കിലും ഭാഗ്യത്തിന് ഗോളായില്ല.
അഞ്ചാംമിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നുള്ള ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റം എ.ടി.കെ കോർണർ വഴങ്ങി നിർവീര്യമാക്കി. എന്നാൽ ഇതോടെ മഞ്ഞപ്പട പതിയെ താളത്തിലേക്ക് എത്തുകയായിരുന്നു. സെറ്റ് പീസുകളിലൂടെ അക്രമിക്കാനാണ് ബ്ളാസ്റ്റേഴ്സ് താത്പര്യപ്പെട്ടത്. എന്നാൽ സെറ്റ് പീസുകൾക്കൊപ്പം കൗണ്ടർ അറ്റാക്കിംഗും നടത്തി എ.ടി.കെ ഗോളടിക്കാനുള്ള ശ്രമം ഉൗർജ്ജിതമാക്കിയിരുന്നു.
27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ റാഫേൽ മെസി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോളി കഷ്ടപ്പെട്ട് തട്ടിയകറ്റി. 35-ാം മിനിട്ടിൽ എ.ടി.കെയ്ക്ക് അനുകൂലമായി നല്ല രണ്ട് ചാൻസുകൾ ഉണ്ടായി.യാവിയും കൃഷ്ണയും ചേർന്ന് നടത്തിയ ഇൗ രണ്ട് മുന്നേറ്റങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞു. 39-ാം മിനിട്ടിൽ മെസിക്കോ ഒഗുബച്ചേയ്ക്കോ കൈമാറായിരുന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച ഹോളി ചരൺ നർസാറിക്ക് വല കണ്ടെത്താനായില്ല. ആദ്യപകുതിയുടെ അവസാന സമയത്ത് ഗോളിനായി അത്‌ലറ്റിക്കോ കഠിനപരിശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല.