kerala-blasters

കൊ​ൽ​ക്ക​ത്ത​ ​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വു​മാ​യി​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ക​രു​ത്ത​രാ​യ​ ​എ.​ടി.​കെ​യെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​ചെ​ന്ന് 1​-0​ത്തി​ന് ​ബോം​ബു​വ​ച്ച് ​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ഞ്ഞ​പ്പ​ട.​ ​ഇൗ​ ​സീ​സ​ണി​ൽ​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​മൂ​ന്നാം​ ​വി​ജ​യ​മാ​ണി​ത്.
ഗോ​ൾ​ ​ര​ഹി​ത​മാ​യ​ ​ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം​ 70​-ാം​ ​മി​നി​ട്ടി​ൽ​ ​ഹോ​ളി​ച​ര​ൺ​ ​ന​ർ​സാ​റി​യാ​ണ് ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​റാ​ഫേ​ൽ​ ​മെ​സി​ ​ന​ൽ​കി​യ​ ​പാ​സി​ൽ​നി​ന്നാ​യി​രു​ന്നു​ ​ന​ർ​സാ​റി​യു​ടെ​ ​ഗോ​ൾ.


ഇൗ​ ​വി​ജ​യ​ത്തോ​ടെ​ 12​ ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14​ ​പോ​യി​ന്റാ​യ​ ​ബ്ളാ​സ്റ്റേ​ഴ്സ് ​പ​ട്ടി​ക​യി​ൽ​ ​ആ​റാ​മ​തേ​ക്ക് ​ഉ​യ​ർ​ന്നു.ഇൗ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ളം​ ​എ.​ടി.​കെ​യെ​ ​തോ​ൽ​പ്പി​ച്ചി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ക​ഴി​ഞ്ഞ​മ​ത്സ​ര​ത്തി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​യാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സ് ​ഒ​രു​ ​വി​ജ​യം​ ​ക​ണ്ട​ത്. എ.​ടി.​കെ​ 11​ ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 21​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്.


ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ 5​-1​ന് ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്.​സി​യെ​ ​ത​ക​ർ​ത്ത​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന​ലെ​ ​എ.​ടി.​കെ​ ​നേ​രി​ടാ​ൻ​ ​കൊ​ൽ​ക്ക​ത്ത​യി​ലി​റ​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ആദള പകുതി​യി​ൽ ലക്ഷ്യം കണ്ടെത്താൻ കഴി​ഞ്ഞി​ല്ല.

കഴിഞ്ഞ മത്സരത്തിൽ 5-1ന് ഹൈദരാബാദ് എഫ്.സിയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് ഇന്നലെ എ.ടി.കെ നേരിടാൻ കൊൽക്കത്തയിലിറങ്ങിയത്. എന്നാൽ തുടക്കത്തിലേ അവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയായിരുന്നു ആതിഥേയർ. ആദ്യമിനിട്ടിൽ തന്നെ യാവി നല്ലൊരു പാസ് മൈക്കേൽ സൂസൈരാജിന് നൽകിയെങ്കിലും ഭാഗ്യത്തിന് ഗോളായില്ല.

അഞ്ചാംമിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നുള്ള ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റം എ.ടി.കെ കോർണർ വഴങ്ങി നിർവീര്യമാക്കി. എന്നാൽ ഇതോടെ മഞ്ഞപ്പട പതിയെ താളത്തിലേക്ക് എത്തുകയായിരുന്നു. സെറ്റ് പീസുകളിലൂടെ അക്രമിക്കാനാണ് ബ്ളാസ്റ്റേഴ്സ് താത്പര്യപ്പെട്ടത്. എന്നാൽ സെറ്റ് പീസുകൾക്കൊപ്പം കൗണ്ടർ അറ്റാക്കിംഗും നടത്തി എ.ടി.കെ ഗോളടിക്കാനുള്ള ശ്രമം ഉൗർജ്ജിതമാക്കിയിരുന്നു.

27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ റാഫേൽ മെസി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോളി കഷ്ടപ്പെട്ട് തട്ടിയകറ്റി. 35-ാം മിനിട്ടിൽ എ.ടി.കെയ്ക്ക് അനുകൂലമായി നല്ല രണ്ട് ചാൻസുകൾ ഉണ്ടായി.യാവിയും കൃഷ്ണയും ചേർന്ന് നടത്തിയ ഇൗ രണ്ട് മുന്നേറ്റങ്ങളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞു. 39-ാം മിനിട്ടിൽ മെസിക്കോ ഒഗുബച്ചേയ്ക്കോ കൈമാറായിരുന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച ഹോളി ചരൺ നർസാറിക്ക് വല കണ്ടെത്താനായില്ല. ആദ്യപകുതിയുടെ അവസാന സമയത്ത് ഗോളിനായി അത്‌ലറ്റിക്കോ കഠിനപരിശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല.